Wednesday, May 22, 2024
spot_img

ബോറിസ് ജോൺസൻ രാജിവയ്ക്കും?; ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍?

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജിക്ക് സാധ്യതയേറിയതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നു. ബ്രിട്ടനിലെ അധികാരതലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രിയാണ്. നിലവില്‍ ധനമന്ത്രിയായ റിഷി സുനകിന് വഴിതെളിഞ്ഞാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും അദ്ദേഹം.

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തിയത് വിവാദകോളങ്ങളില്‍ ഇടംനേടിയിരുന്നു. ഇതേതുടര്‍ന്ന്, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും രാജിയ്ക്കായി ശബ്ദം ഉയര്‍ന്നതോടെ ബോറിസ് ജോണ്‍സണ്‍ പുറത്ത് പോകാൻ സാധ്യതയേറി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകനായ ഋഷി സുനക് നോര്‍ത്ത് യോര്‍ക്ഷയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ്. ഇന്ത്യൻ വംശജനായ റിഷിയ്ക്ക് ബോറിസിനേക്കാൾ ജനപ്രീതി ബ്രിട്ടണിലുണ്ടെന്ന് അടുത്തിടെ ഒരു സർവേ റിപ്പോർട്ടിലുണ്ടായുരുന്നു.

Related Articles

Latest Articles