ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഹെഡ്‍മാസ്റ്റര്‍’. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രകൂടിയാണിത്. കാരൂരിന്റെ ‘പൊതിച്ചോറെ’ന്ന കഥ ആണ് ഇത്. ഇപ്പോള്‍ സിനിമയിലെ കഥാപാത്രത്തിന്‍റെ ലുക്കില്‍ ഉള്ള ചിത്രം അദ്ദേഹം പങ്കുവച്ചു.
പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രം നിര്‍മിക്കുന്നത് ശ്രീലാല്‍ ദേവരാജ് ആണ്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ബാബു ആന്റണിയുടെ സഹോദരന്‍ കൂടിയായ തമ്പി ആന്റണിയാണ് ‘ഹെഡ്‍മാസ്റ്ററി’ല്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത്. സംഗീതം കാവാലം ശ്രീകുമാര്‍.
സഞ്‍ജു ശിവറാം, മഞ്‍ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്‍ണന്‍, കഴക്കൂട്ടം പ്രംകുമാര്‍, സേതുലക്ഷ്‍മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകൻ ആകാശ് രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ ആവതരിപ്പിക്കുന്നത്.

