ജോധ്പുര്‍: രാജസ്ഥാനില്‍ (Rajasthan) ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിറകെ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം.
25 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ബലോത്രയില്‍ നിന്ന് രാവിലെ 9.55നാണ് ബസ് പുറപ്പെട്ടത്. എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ട്രെയിലര്‍ തെറ്റായ വശത്തില്‍ എത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പച്പദ്ര എംഎല്‍എ മദന്‍ പ്രജാപത്, സംസ്ഥാന പരിസ്ഥിതി മന്ത്രി സുഖ്‌റാം ബിഷ്‌ണോയി എന്നിവരും സംഭവ സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ മണിക്കൂറുകളോളം ഗതഗാത തടസ്സമുണ്ടായി.

