Saturday, May 11, 2024
spot_img

ചെങ്ങന്നൂർ ബെവ്‌കോ ഔട്ട്ലറ്റിൽ കവർച്ച; വിലയേറിയ മദ്യവും ഡിവിആറും കവർന്നു; പണം തൊട്ടില്ല

ചെങ്ങന്നൂർ : ബെവ്‌കോ ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം കവർന്നു. ഷട്ടറിന്റെ ഓടാമ്പൽ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ ഔട്ട്ലറ്റിനുള്ളിലേക്ക് കടന്നിരിക്കുന്നത്. താഴിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കഴിഞ്ഞദിവസം ഷട്ടറിന്റെ അറ്റകുറ്റപണികൾ നടത്തിയിരുന്ന. ഇതോടൊപ്പം പുതുതായി സ്ഥാപിച്ച മദ്ധ്യഭാഗത്തെ ഓടാമ്പൽ പൂട്ടിയിരുന്നില്ല. വിലയേറിയ ബ്രാൻഡുകളാണ് കവർച്ചയിൽ നഷ്ടമായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അതെ സമയം ഔട്ട്ലറ്റിൽ പണം സൂക്ഷിച്ചിരുന്നുവെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല.

കോവിഡ് കാലത്തിനു ശേഷം ഇവിടെ സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടിലായിരുന്നു. സി.സി ടിവിയുടെ ഡി.വി.ആറും കവർന്നിട്ടുണ്ട്. മുൻവശത്തെയും പിറകുവശത്തെയും ക്യാമറ തിരിച്ചു വച്ച നിലയിലായിരുന്നു. പിറകുവശത്തുള്ള ലോക്കൽ കൗണ്ടർ തുറന്നാണ് മോഷ്ടാക്കൾ രക്ഷപെട്ടത്. സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മനേജർ പറഞ്ഞു.

Related Articles

Latest Articles