Monday, May 27, 2024
spot_img

കണ്ണൂരിൽ വൻ സ്വർണവേട്ട; ഒന്നര കോടിയുടെ സ്വർണവുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ,അറസ്റ്റിലായത് നഫീസത്ത് സൽമ, അബ്ദുൽ റഷീദ് തുടങ്ങിയവർ

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കോടി രൂപയുടെ സ്വർണവുമായി യുവതിയടക്കം രണ്ട് പേർ പിടിയിലായി. കാസർകോട് സ്വദേശി നഫീസത്ത് സൽമ, അബ്ദുൽ റഷീദ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 1.53 കോടി രൂപ വിലവരുന്ന 2497 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഡിആർഐയും കസ്റ്റംസും ചേർന്നാണ് സ്വർണം പിടികൂടിയത്.പ്രതികളെ ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles