Wednesday, May 22, 2024
spot_img

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് കേരളത്തിലേക്ക്; ഗവർണറുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഈ മാസം 31ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ആർഎസ്എസിന്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തിൽ കോഴിക്കോട് തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 29ന് അദ്ദേഹം കോഴിക്കോട് എത്തും. 30ന് തിരുവനന്തപുരത്ത് നടക്കുന്ന ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുക.

തിരുവനന്തപുരത്ത് 30ന് ആർഎസ്എസ് സംസ്ഥാന നേതാക്കളുടെ യോഗമായ പ്രാന്തിയ കാര്യകാരി പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സി.വി. ആനന്ദബോസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 31ന് രാത്രിയിൽ അദ്ദേഹം നാഗ്പൂരിലേക്ക് മടങ്ങും.ഗവർണറും ആർഎസ്എസ് തലവനും തമ്മിലുള്ള കൂടിക്കാഴ്‌ച ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ആർഎസ്എസ് പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles