Sunday, June 16, 2024
spot_img

വീണ്ടും ചൂട് പിടിച്ച് എയര്‍പോഡ് മോഷണ വിവാദം !കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

എയര്‍പോഡ് മോഷണ വിവാദവുമായി ബന്ധപ്പെട്ട് പാലാ നഗരസഭയിലെ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. എയര്‍ പോഡ് മോഷണ കേസിലെ പ്രതിയും സിപിഎം. കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടത്തിനൊപ്പം കൗണ്‍സിലില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്താണ് കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് മോഷ്ടിച്ച കേസില്‍ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം നഷ്ടപ്പെട്ടതെന്നു കരുതുന്ന എയര്‍പോഡ് കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നഴ്സായി ജോലിചെയ്യുന്ന പാലാ സ്വദേശിനി പോലീസിന് കൈമാറി.

ഇത് മോഷണംപോയ എയര്‍പോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസ് ശാസ്ത്രീയപരിശോധന നടത്തിയിരുന്നു. എയര്‍പോഡ് ഉടമയും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുമായ ജോസ് ചീരാംകുഴിയുടെയും എയര്‍പോഡ് പോലീസിന് കൈമാറിയ സ്ത്രീയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി കേസെടുത്തത്. ജനുവരിയില്‍ തന്റെ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ് പാലാ നഗരസഭാ യോഗത്തില്‍ ആരോപണം ഉന്നയിച്ചത്.

Related Articles

Latest Articles