Monday, September 28, 2026

പോലീസിന്റെ പ്രതിരോധവും മുൻകരുതൽ സന്നാഹങ്ങളും പാഴായി; പാലക്കാട് ചോരക്കളമായി; വെട്ടേറ്റ ആർ എസ് എസ് നേതാവും മരിച്ചു

പാലക്കാട്: സംഘർഷാവസ്ഥ നിലനിൽക്കുന്ന പാലക്കാട്ട് വെട്ടേറ്റ ആർ എസ് എസ് നേതാവ് അന്തരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പാലക്കാട് നഗരത്തിലെ മേലാമുറിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു മണിയോടെ മരിക്കുകയായിരുന്നു. എസ് ഡി പി ഐ ഭീകരരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. അക്രമികള്‍ മൂന്ന് സ്‌കൂട്ടറുകളിലായി അഞ്ചുപേരുണ്ടായിരുന്നു. എല്ലാവരുടെ കൈയിലും വാളുകളുണ്ടായിരുന്നു. അക്രമികള്‍ കടയിലേക്ക് കയറി തുരുതുരെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്.

മാസങ്ങൾക്ക് മുമ്പ് ആലപ്പുഴ ജില്ലയിലും മണിക്കൂറുകൾക്കുള്ളിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്നു. ബിജെപി യുടെയും എസ് ഡി പി ഐ യുടെയും സംസ്ഥാന നേതാക്കളാണ് അന്ന് കൊല്ലപ്പെട്ടത്. അതേ മാതൃകയിൽ ഇന്നലെ പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. അതിനു തിരിച്ചടിയെന്നോണമാണ് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ സുബൈർ കൊല്ലപ്പെട്ടയുടൻ ആലപ്പുഴ ആവർത്തിക്കാതിരിക്കാൻ പോലീസ് വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. വീണ്ടുമൊരു കൊലപാതകം തടയണമെന്ന കർശന നിർദ്ദേശം പോലീസ് തലപ്പത്തു നിന്നുതന്നെയുണ്ടായി. തുടർന്ന് പാലക്കാട് ജില്ല വലിയ പോലീസ് ബന്തവസ്സിലായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ സുരക്ഷാസന്നാഹങ്ങളിൽ പഴുതുണ്ടാക്കി എസ് ഡി പി ഐ ശ്രീനിവാസനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി.

രാഷ്ട്രീയ എതിരാളികളെ കൃത്യമായി നിരീക്ഷിച്ച് കൃത്യ സമയത്ത് വെട്ടിയും കുത്തിയും കൊലപ്പെടുത്തി മിന്നൽ വേഗതയിൽ രക്ഷപെടാനുള്ള എസ് ഡി പി ഐ കില്ലർ സംഘങ്ങൾ കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ട്, അവരെ തടയാൻ സംസ്ഥാന പൊലീസിന് കഴിയുന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഒരേ ജില്ലയിൽ ഒരേ സ്റ്റേഷൻ പരിധിയിലുണ്ടായ ഈ കൊലപാതകങ്ങൾ.

Related Articles

Latest Articles