Friday, May 17, 2024
spot_img

കരുവന്നൂർ വിഷയത്തിൽ പാർട്ടിയെ കൂടുതൽ വെട്ടിലാക്കി ജി സുധാകരൻ; സിപിഎമ്മിന് പിഴവ് ഉണ്ടായി! ആദ്യമേ തിരുത്താമായിരുന്നുവെന്നും വിമർശനം

ആലപ്പുഴ: കരുവന്നൂർ വിഷയത്തിൽ സിപിഎമ്മിനെ വെട്ടിലാക്കി മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് അദ്ദേഹം തുറന്നടിച്ചു. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ തടസ്സമില്ല. എംകെ കണ്ണൻ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles