Wednesday, May 22, 2024
spot_img

ഭാരതം ഇത്രയും പവർഫുൾ ആണെന്ന് അറിഞ്ഞില്ല ; ഇന്ത്യയുടെ അന്ത്യശാസനത്തിന് വഴങ്ങി കാനഡ !

ഒടുവിൽ ഇന്ത്യയുമായി മുട്ടാനാകില്ല എന്ന യാഥാർഥ്യം ഓരോ ദിവസം കഴിയും തോറും കാനഡ തിരിച്ചറിയുകയാണ്. കാരണം, ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും ഭാരതം തയ്യാറല്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. ഇപ്പോഴിതാ, ഭാരതത്തിന്റെ ആവശ്യങ്ങൾ വീണ്ടും കാനഡ അംഗീകരിക്കുന്ന കാഴ്ചയ്ക്കാണ് ഭാരതീയർ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയുടെ അന്ത്യശാസനത്തെ തുടർന്ന് ഡൽഹിയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചിരിക്കുകയാണ് കാനഡ. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചത്. ഇരുരാജ്യത്തിനുമിടയിലെ നയതന്ത്രബന്ധത്തിൽ വിള്ളൽ തുടരവേ, ഒക്ടോബർ പത്തിനകം ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കണമെന്നും ഇതിനായി 40-ഓളം ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥരെ പിൻവലിക്കുകയോ കോൺസുലേറ്റുകൾ അടച്ചുപൂട്ടുകയോ ചെയ്യണമെന്നായിരുന്നു ഇന്ത്യയുടെ അന്ത്യശാസനം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് കനേഡിയൻ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിലെയും കാനഡയിലെയും ഉദ്യോഗസ്ഥരുടെ എണ്ണം കൃത്യമാക്കാനാണ് നടപടിയെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക്‌ കാനഡയിലുള്ള നയതന്ത്രജ്ഞരുടെ എണ്ണത്തിന് ആനുപാതികമായി മതി ഇവിടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുടെ എണ്ണമെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. ഒക്ടോബർ പത്തിനകം നാല്പതോളം നയതന്ത്രപ്രതിനിധികളെ പിൻവലിച്ചില്ലെങ്കിൽ അവരുടെ നയതന്ത്രപരിരക്ഷ റദ്ദാക്കുമെന്ന് കാനഡയ്ക്ക് രാജ്യം മുന്നറിയിപ്പുനൽകിയിരുന്നു. എന്നിട്ടും, ഉദ്യോഗസ്ഥരെ പിൻവലിക്കാൻ തയ്യാറാകാതിരുന്ന കാനഡയ്‌ക്ക് ഇന്ത്യ അന്ത്യശാസനം നൽകുകയായിരുന്നു. എന്തായാലും ഭാരതവുമായി ഇടഞ്ഞാൽ നഷ്ടം അവർക്ക് തന്നെയാകുമെന്ന് കാനഡ തിരിച്ചറിഞ്ഞതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വാർത്ത.

അതേസമയം, കാനഡയിൽ ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധിക്കപ്പെട്ടതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരുരാജ്യവും ഓരോ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. അതേസമയം, അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി ഖലിസ്ഥാൻ ഭീകരവാദികളെ കൂട്ടുപിടിക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി ഇതിനോടകം തന്നെ വളരെ താഴേക്ക് പോയതും ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണയും കാനഡയുടെ വാദങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൂടാതെ, ആരോപണങ്ങൾ ശക്തമാക്കിയതോടെ കാനഡയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്നും ഇന്ത്യ അകലം പാലിക്കാൻ തുടങ്ങുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കാനഡ ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Latest Articles