Wednesday, May 15, 2024
spot_img

എം.ഡി.എം.എയുമായി ഭരണകക്ഷി യുവജന നേതാവ്‌ പിടിയില്‍ ; വിവരങ്ങൾ പുറത്തുവിടാതെ മറച്ചുവയ്‌ക്കാന്‍ ശ്രമിച്ച് പോലീസ്

തൊടുപുഴ : എം.ഡി.എം.എയുമായി ഭരണകക്ഷി യുവജന നേതാവ്‌ പിടിയില്‍. ഉടുമ്പന്നൂര്‍ തൊട്ടിപ്പാറയില്‍ ഫൈസല്‍ ജബ്ബാര്‍ (31) ആണ്‌ ഇന്നലെ പോലീസിന്റെ പിടിയിലായത്‌. യുവാവിനെ പിടികൂടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരമാവധി മറച്ചുവയ്‌ക്കാന്‍ പോലീസ്‌ ശ്രമിക്കുകയായിരുന്നു.

ഇന്നലെ തൊടുപുഴയില്‍ നിന്നുള്ള പോലീസ്‌ ഷാഡോ സംഘം കരിമണ്ണൂര്‍ ഭാഗത്തുനിന്നാണ്‌ യുവാവിനെ പിടികൂടിയത്‌. പ്രതി രക്ഷപ്പെടാനായി ഉടുമ്പന്നൂര്‍ ടൗണിന്‌ സമീപം റോഡരികിലെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ്‌ ഒളിച്ചിരുന്ന വീട്ടിലെ ശുചിമുറിയില്‍നിന്ന്‌ ഇയാളെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ തൊടുപുഴ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. അതേസമയം, ഉടുമ്പന്നൂര്‍ സ്വദേശിയാണ്‌ പിടിയിലായതെന്ന്‌ പോലീസ്‌ പറഞ്ഞെങ്കിലും ഇയാളുടെ വിലാസമോ മറ്റ്‌ വിവരങ്ങളോ പോലീസ്‌ പുറത്തുവിട്ടില്ല. പിടിയിലായത്‌ ഭരണകക്ഷിയുടെ യുവജന സംഘടനാ പ്രവര്‍ത്തകനാണെന്നു മനസിലായതോടെയാണ് പോലീസ് വിവരങ്ങള്‍ പുറത്തുപറയാന്‍ ഭയപ്പെട്ടത്‌.

Related Articles

Latest Articles