Thursday, May 2, 2024
spot_img

സന്ധിയില്ലാതെ തുടർന്ന് റഷ്യ- യുക്രെൻ യുദ്ധം ! അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് വ്ളാഡിമിർ പുട്ടിൻ; യുദ്ധരംഗത്ത് ഇറാൻ സാന്നിധ്യവും !

കി​യ​വ് : യുക്രെയ്നുമായുള്ള യുദ്ധം ഒന്നര വർഷം പൂർത്തിയാകവേ ഒ​രു വ​ർ​ഷം മു​മ്പ് അ​ന​ധി​കൃ​ത​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തിന്റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് റഷ്യൻ പ്ര​സി​ഡ​ന്റ് വ്ളാഡിമിർ പുട്ടിൻ. തങ്ങളുടെ ഭൂമി റഷ്യ അനധികൃതമായി പിടിച്ചെടുത്തതാണെന്ന് യുക്രെയ്ൻ ആരോപിക്കുമ്പോൾ പിതൃ​ഭൂ​മി​യോ​ട് ചേ​രാ​നു​ള്ള ആ​ഗ്ര​ഹം അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ എ​ടു​ത്ത​താ​ണെന്നാണ് വ്ളാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്.

അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ ന​ട​ത്തി​യ​തെ​ന്നും ഇന്നലെ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ പുട്ടിൻ വ്യക്തമാക്കി. സെ​പ്റ്റം​ബ​ർ ആ​ദ്യം ന​ട​ന്ന പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണെ​സ്ക്, ലു​ഹാ​ൻ​സ്ക്, സ​പ്പോ​രി​ഷി​യ, ഖേ​ഴ്സ​ൺ എ​ന്നീ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ റ​ഷ്യ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ ഭ​ര​ണ​ക​ക്ഷി ഭൂ​രി​ഭാ​ഗം വോ​ട്ടു​ക​ളും നേ​ടി​യ​താ​യാ​ണ് റ​ഷ്യ​യു​ടെ കേ​​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ റ​ഫ​റ​ൻ​ഡ​വും ഇ​പ്പോ​ൾ ന​ട​ത്തി​യ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പും ത​ട്ടി​പ്പാ​ണെ​ന്നാ​ണ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്.

വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തിനായി വെ​ള്ളി​യാ​ഴ്ച പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചെങ്കിലും പരിപാടിയിൽ റഷ്യൻ പ്രസിഡന്റ് പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ഡേ​സ, മൈ​കോ​ളൈ​വ്, വി​ന്നി​റ്റ്സി​യ എ​ന്നീ ന​ഗ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് വ​ന്ന 40 ഇ​റാ​ൻ നി​ർ​മി​ത കാമിക്കാസേ ഡ്രോ​ണു​ക​ളി​ൽ 30 എ​ണ്ണ​വും യു​ക്രെ​യ്ൻ എ​യ​ർ ഡി​ഫ​ൻ​സ് സംവിധാനം ത​ക​ർ​ത്ത​താ​യി വ്യോ​മ​സേ​ന അ​റി​യി​ച്ചു. നേരത്തെ ഉത്തരകൊറിയൻ, ചൈനീസ് ആയുധ സാന്നിധ്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇറാൻ നിർമ്മിത ആയുധങ്ങളുടെ സാന്നിധ്യം ഇതാദ്യമാണ് .

Related Articles

Latest Articles