Thursday, May 16, 2024
spot_img

കസ്റ്റഡിയിൽ നേരിട്ടത് കൊടിയ പീഡനങ്ങൾ;ശ്രീശാന്ത്

കൊച്ചി :ഐപിഎല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ നേരിട്ട കടുത്ത പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ആദര്‍ശ് രാമനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ജയിലിലെ പീഡനങ്ങളെക്കുറിച്ച് ശ്രീയുടെ വെളിപ്പെടുത്തല്‍.

ഐപിഎല്‍ മത്സരത്തിനുശേഷമുള്ള പാര്‍ട്ടിയുടെ ആഹ്ലാദത്തില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍, ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലാണ് തന്നെ പാര്‍പ്പിച്ചതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. തുടര്‍ച്ചയായി 12 ദിവസങ്ങളോളം 16 മുതല്‍ 17 മണിക്കൂര്‍ വരെ നീളുന്ന കൊടിയ പീഡനമാണ് താന്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ജീവിതത്തില്‍ സംഭവിച്ചതു തന്നെ നോക്കൂ. മത്സര ശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഞാന്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലേക്ക് നീക്കപ്പെട്ടത്. അതിനു ശേഷം തുടര്‍ച്ചയായി 12 ദിവസം കടുത്ത പീഡനങ്ങളുടേതായിരുന്നു. ദിവസേന 16-17 മണിക്കൂറായിരുന്നു പീഡനം.

ആ സമയത്തെല്ലാം എന്റെ മനസ്സില്‍ വീടും വീട്ടുകാരും മാത്രമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം മൂത്ത സഹോദരന്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോഴാണ് വീട്ടുകാര്‍ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞത്. വീട്ടുകാരുടെ പിന്തുണയും പ്രാര്‍ഥനയുമാണ് ഈ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ എന്നെ സഹായിച്ചത്’ ശ്രീശാന്ത് പറഞ്ഞു.

‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ജീവിതത്തില്‍ നാം ഓരോരുത്തരും പോരാട്ടത്തിലാണ്. ഓരോ പോരാട്ടവും പ്രധാനവുമാണ്. ഒരു മത്സരത്തില്‍ സെഞ്ചുറി നേടുന്ന സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പോലും തൊട്ടടുത്ത മത്സരത്തില്‍ പൂജ്യത്തില്‍ നിന്നാണ് ബാറ്റിങ് തുടങ്ങുന്നതെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

Related Articles

Latest Articles