കോഴിക്കോട്: ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം(Accident In Kochi). കോഴിക്കോട് പുറക്കാട്ടേരിയിൽ ആണ് സംഭവം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കർണാടക സ്വദേശികളാണ് മരിച്ചത്. അതേസമയം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ മൂന്ന് പേർ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

