Sunday, June 9, 2024
spot_img

ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയേറും; മീനമാസ പൂജ 14 മുതൽ

പത്തനംതിട്ട: ഇനി ഉത്സവത്തിന്റെ (Sabarimala Festival) ദിനരാത്രങ്ങൾ. ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയേറും. പത്തുദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസപൂജകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രനട ഇന്നലെ വൈകിട്ടാണ് തുറന്നത്. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിച്ചു.ഇന്ന് രാവിലെ10.30 നും 11.30 നും മദ്ധ്യേയാണ് കൊടിയേറ്റ്. ഉത്സവനാളുകളിൽ ദിവസവും ഉച്ചയ്‌ക്ക് 12.30 മുതൽ 1.30 വരെ ഉത്സവബലി ദർശനം, രാത്രി 9ന് ശ്രീഭൂതബലി എന്നിവയുണ്ടാകും.

മാർച്ച് 17 ന് രാത്രിയാണ് ശരംകുത്തിയിലെ പള്ളിവേട്ട. .18 ന് ഉച്ചയ്ക്ക് പമ്പയിൽ ഭഗവാന്റെ ആറാട്ട് നടക്കും. ഇന്നുമുതൽ 19 വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തർക്ക് അവസരം നൽകും. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.അതേസമയം ഉത്സവവും മീനമാസപൂജയും ഇക്കുറി ഒരുമിച്ചാണ് വരുന്നത്. മീനമാസ പൂജ 14 മുതൽ 19 വരെയാണ്.

Related Articles

Latest Articles