പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പ്ലാങ്കമണ്‍ വട്ടമല സ്വദേശി വിപിന്‍ ബിജു(18) ആണ് ഒഴുക്കില്‍പ്പെട്ടത്.
ഇടപ്പാവൂര്‍ പുത്തൂര്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തുടർന്ന് ഇവിടെവെച്ച് ഒഴുക്കില്‍പ്പെട്ടു. സംഭവത്തിൽ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.

