കൊച്ചി: കാവ്യാ മാധവന്റെ വസ്ത്ര സ്ഥാപനത്തിൽ തീപിടിത്തം(Fire in Kavya Madhavans Laksyah Boutique). കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബുട്ടീക്കിൽ ആണ് തീപിടിത്തം ഉണ്ടായത്. അഗ്നിബാധയിൽ കടയിലുണ്ടായിരുന്ന തയ്യൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനം പൂർണമായും കത്തി നശിച്ച നിലയിലാണ്. ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരാണ് കടയിൽ തീപിടിത്തം ഉണ്ടായത് ആദ്യം കണ്ടത്. പുറത്തേയ്ക്ക് പുക വമിച്ചതോടെ ജീവനക്കാർ വിവരം ഉടൻ തന്നെ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തി. പുലർച്ചെ അഞ്ച് ശേഷമാണ് തീ പൂർണമായും അണയ്‌ക്കാൻ കഴിഞ്ഞത്. മറ്റ് ഇടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കി. കടയ്‌ക്കുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളും തയ്യൽ മെഷീനുകളും പൂർണമായും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിവരം.

