Thursday, September 24, 2026

ശബരിമല വഴിപാട് സ്വർണത്തിലെ കുറവ്; സ്ട്രോംഗ് റൂം പരിശോധന ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിലും വെള്ളിയിലും കുറവു കണ്ടെത്തിയ സംഭവത്തിൽ സ്ട്രോംഗ് റൂം പരിശോധന ആരംഭിച്ചു. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്ട്രോംഗ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ഓഫീസിലെത്തി ജീവനക്കാർ ഇതുസംബന്ധിച്ച രേഖകൾ ശരിയാക്കിയിരുന്നതായാണ് വിവരം.

40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുകളാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. സ്വർണവും വെള്ളിയും സട്രോംഗ് റൂമിൽ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും കണ്ടെത്തിയിരുന്നു. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകൾ ചൂണ്ടികാട്ടുന്നത്. ശബരിമലയിലെ രേഖകളിൽ സ്വർണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളാണ് നടക്കുക.

എന്നാൽ,​ ശബരിമല സ്വർണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനാണ് അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം ബോർഡിന്റെ ആരോപണം. അതേസമയം,​ നടവരവായി ശബരിമലയിൽ ലഭിച്ച സ്വർണത്തിൽ കുറവുണ്ടെന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലിൽ അവ്യക്തതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥർ ആരോപിച്ചു.

Related Articles

Latest Articles