Sunday, September 20, 2026

ശബരിമല സ്വർണ്ണക്കൊള്ള ! സ്വാഭാവിക ജാമ്യം കിട്ടിയത് കൊണ്ട് പ്രതികൾ രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ! അന്വേഷണം ശരിയായ ദിശയിലെന്നും നിരീക്ഷണം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ സ്വാഭാവിക ജാമ്യം ലഭിച്ചു എന്നതുകൊണ്ട് പ്രതികൾ രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി.സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർണായകമായ പരാമർശങ്ങൾ നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. എസ്ഐടി അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

അന്വേഷണത്തിന്‍റെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി തന്നെ പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള അസാധാരണമായ കേസാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles