Sunday, April 28, 2024
spot_img

ഭക്തി സാന്ദ്രമായി സന്നിധാനം !മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് – മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ നാളെ ചുമതലയേൽക്കും.

നാളെ രാവിലെ മൂന്നരയ്ക്ക് നടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. നാളെ മുതലാണ് മണ്ഡലകാല പൂജകൾ ആരംഭിക്കുന്നത്. അതേസമയം സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ്. തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.

“നിലയ്ക്കലിൽ ടോൾപിരിവിനായി ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തി. മരക്കൂട്ടം മുതൽ ശരംകുത്തിവരെ ക്യൂ കോംപ്ലക്സിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശബരിപീഠത്തിൽ മൊബൈൽ ചാർജ്ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. സന്നിധാനത്ത് ഡൈനാമിക് ക്യൂ കൺട്രോളിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും. നിലയ്ക്കലിൽ കണ്ടയ്നർ ടോയ്‌ലറ്റുകൾ ഉൾപ്പടെ 952 ടോയ്‌ലറ്റുകളുണ്ട്. പമ്പയിലും സന്നിധാനത്തും സ്ത്രീകൾക്കും കുട്ടികൾക്കും അംഗപരിമിതർക്കും ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളുണ്ട്” – പി.എസ് പ്രശാന്ത് പറഞ്ഞു.

ദർശനസമയം

നട തുറക്കുന്നത് പുലർച്ചെ 3.00

അടയ്ക്കുന്നത് ഉച്ചയ്ക്ക് 1.00

ഉച്ചയ്ക്കുശേഷം 3.00

അടയ്ക്കുന്നത് രാത്രി 11.00

പൂജകൾ

3.30 ഗണപതി ഹോമം

ഏഴ് വരെ നെയ്യഭിഷേകം

7.30 മുതൽ ഉഷഃപൂജ

8.30 മുതൽ 11വരെ നെയ്യഭിഷേകം

11 മുതൽ 11.30 വരെ അഷ്ടാഭിഷേകം

12.30 ഉച്ചപൂജ.

വൈകിട്ട് 6.30 ദീപാരാധന

7 മുതൽ 9.30വരെ പുഷ്പാഭിഷേകം

9.30ന് അത്താഴപൂജ

11ന് ഹരിവരാസനം

Related Articles

Latest Articles