Friday, May 3, 2024
spot_img

ശബരിമല; കാണിക്കയുമായി ഭക്തര്‍ വരട്ടെ, പക്ഷേ സൗകര്യങ്ങളോ സ്വാഹാ!

ശബരിമല: തുലാമാസപൂജയ്ക്ക് വെള്ളിയാഴ്ച ശബരിമലനട തുറക്കാനിരിക്കെ ഒരുങ്ങാതെ പമ്പയും പ്രദേശവും. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇതുവരെയുമായിട്ടില്ല. കോവിഡ് വ്യാപനസാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍ അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരം അതൃപ്തി അറിയിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഇതുവരെയും ഒരുക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല. പ്രളയാവശിഷ്ടങ്ങളല്ലാതെ പമ്പയില്‍ ഒന്നും തന്നെ ഒരുക്കങ്ങള്‍ എന്നു പറയാന്‍ ഇല്ല. നടപന്തല്‍ പുല്ലുമൂടി കിടക്കുകയാണ്. പ്രളയത്തിലടിഞ്ഞ മണല്‍ അതുപോലെ തന്നെ ആറാട്ടുകടവിലുമുണ്ട്. സ്നാനത്തിനായി പമ്പയില്‍ 20ഷവര്‍ സംവിധാനം ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ആന്റിജന്‍ടെസ്റ്റ് സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ അതെത്ര ഫലപ്രദമാണെന്ന കാര്യം കണ്ടറിയാം. അതേസമയം മാസപൂജാ സമയത്ത് പ്രതിദിനം 250പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

Related Articles

Latest Articles