Thursday, May 16, 2024
spot_img

ശബരിമല വരുമാനം സർവകാല റെക്കോർഡിലേക്ക് ; കാണിക്കയായി കിട്ടിയ നാണയമെണ്ണി തളർന്ന് ജീവനക്കാർ ,69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങൾ

പത്തനംതിട്ട: ശബരിമല വരുമാനം സർവകാല റെക്കോർഡിലേക്ക് കടക്കുമ്പോൾ കാണിക്കയായി കിട്ടിയ നാണയമെണ്ണി തളർന്ന അവസ്ഥയാണ് ജീവനക്കാർക്ക്. മകരം രണ്ട് മുതലാണ് എണ്ണാൻ ആരംഭിച്ചത്. തുടർച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്.നോട്ടുകൾ എണ്ണി തീർന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളിൽ ഒന്ന് മാത്രമാണുള്ളത്. ഈ നിലയിലണെങ്കിൽ എണ്ണിത്തീരാൻ രണ്ട് മാസമാണുള്ളത്.എണ്ണിത്തീരാതെ ജീവനക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാൽ ഇവർക്ക് അവധിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഇതിനിടെ ഡെങ്കിപ്പനി, ചിക്കൻ പോക്‌സ് എന്നിവ ബാധിച്ചവർ ചികിത്സയ്‌ക്കായി പോകുകയും ചെയ്തതിനാൽ അനിശ്ചിതാവസ്ഥയിലാണ് ജീവനക്കാർ.പമ്പ, എരുമേലി. നിലയ്‌ക്കൽ, പന്തളം എന്നിവിടങ്ങളിൽ ജോലിയ്‌ക്കായി അയച്ചവരെയാണ് സനാണയമെണ്ണാനും നിയോഗിച്ചത്. നോട്ടും നാണയവും ചേർന്ന് 119 കോടിയാണ് ഇത് വരെ എണ്ണിത്തീർന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നാണ് കണക്കാക്കുന്നു.ജനുവരി 25-ന് എണ്ണിത്തീരുമെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. നട അടച്ച ശേഷം 700-ൽ അധികം ജീവനക്കാരാണ് നാണയം എണ്ണുന്നത്.

Related Articles

Latest Articles