Friday, May 17, 2024
spot_img

ഇന്ന് വൃശ്ചികം ഒന്ന്: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു: വൻ ഭക്തജന തിരക്ക്

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്ത് രാവിലെ മുതൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ 3 മണിക്കാണ് നടതുറന്നത്. ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചത് പുതുതായി സ്ഥാനമേറ്റ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ്.

12 സ്ഥലങ്ങളിലുള്ള സ്‌പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്ത് തീർത്ഥാടകർ എത്തും. തിരക്ക് കൂടുന്നത് അനുസരിച്ച് ശബരിമലയിൽ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള ആദ്യ മണ്ഡലകാലത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്നലെയാണ് തീർത്ഥാടകർക്കായി ശബരിമല നട തുറന്നത്. നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ തീർത്ഥാടന കാലമായതിനാൽ ആദ്യം ദിനം തന്നെ ദർശനം നടത്താൻ എത്തിയിരിന്നത് പതിനായിരക്കണക്കിന് ഭക്തരാണ്. കാനനപാതയിലും നടപ്പന്തലിലുമൊക്കെ ഇന്നലെ ഉച്ചമുതൽ ക്യൂ രൂപപ്പെട്ടിരുന്നു.  

Related Articles

Latest Articles