Saturday, April 20, 2024
spot_img

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട നാളെ തുറക്കും; ഭക്തർക്കായി വെർച്വൽ ക്യൂ സംവിധാനവും നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും 

പന്തളം: ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ശനിയാഴ്ച (10.09.2022) വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതൽ ചതയം ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും. 10-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം  പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം.

നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles