Thursday, May 9, 2024
spot_img

ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ: ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നടതുറന്നു. നിലവിലെ മേല്‍ശാന്തിയായ വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്.

അതേസമയം വൃശ്ചികം ഒന്നായ നാളെ മുതല്‍ തീര്‍ഥാടകര്‍ ഇരുമുടിയേന്തി മല കയറും. നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തി വിടും.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. കൂടാതെ ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദേശമുണ്ട്. നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് നിര്‍ത്തും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Latest Articles