Wednesday, September 30, 2026

സാദിഖലി ശിഹാബ് തങ്ങൾ പുതിയ മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ്

മലപ്പുറം: മുസ്ലീംലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ (Syed Sadiqali Shihab Thangal) നയിക്കും. ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. അന്തരിച്ച ഹൈദരലി തങ്ങളുടെ വീട്ടിൽ ചേർന്ന മുസ്ലീംലീഗ് സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. അതേസമയം പാർട്ടിയുടെ ദേശീയ രാഷ്‌ട്രീയ ഉപദേശക സമിതി ചെയർമാനായും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു.

ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങൾ. ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ, സാദിഖലി തങ്ങൾക്കായിരുന്നു താൽക്കാലിക ചുമതല. നിലവിൽ അദ്ദേഹം മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.

കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ, 12 വർഷമായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

Related Articles

Latest Articles