Monday, April 29, 2024
spot_img

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്;കോടതിയില്‍ ഒരാൾ കൂടി കൂറുമാറി

പാലക്കാട്:തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ ഒരാൾ കൂടി കോടതിയില്‍ മൊഴിമാറ്റി. പ്രതികളിലൊരാളായ സുരേഷ് കുമാറിൻ്റെ ഭാര്യ വസന്തകുമാരിയാണ് കൂറുമാറിയത്.നേരത്തെയും കേസിൽ പ്രതികളുടെ ബന്ധുക്കളായ ചില സാക്ഷികൾ മൊഴി മാറ്റിയിരുന്നു.സാക്ഷിപ്പട്ടികയിൽ 63 മുതൽ 71 വരെയുള്ളവരുടെ വിസ്താരമായിരുന്നു ഇന്നുണ്ടായത്.

അടുത്ത വിചാരണ ഈ മാസം 21ന് നടക്കും. 2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷും ഹരിതയും പ്രണയിച്ചാണ് വിവാഹിതരായത്. ഹരിതയുടെ വീട്ടുകാർ കല്യാണത്തിന് എതിരായിരുന്നു. ഇതേതുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

Related Articles

Latest Articles