Saturday, May 4, 2024
spot_img

രാജി സ്വതന്ത്രമായ തീരുമാനമാണെന്ന് സജി ചെറിയാന്‍; ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല; നടന്നത് ദുഷ്പ്രചാരണം

 

തിരുവനന്തപുരം: രാജി സ്വതന്ത്രമായ തീരുമാനമാണെന്ന് സജി ചെറിയാന്‍. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. തനിക്കെതിരെ നടന്നത് ദുഷ്പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ ബഹുമാനിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനയോട് അവമതിപ്പില്ല. തന്റേതായ ശൈലിയിലും ഭാഷയിലുമാണ് സംസാരിച്ചത്. മല്ലപ്പള്ളിയിലെ പാര്‍ട്ടി പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയിലാണ് വാര്‍ത്ത പുറത്തുവന്നത്. അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ താന്‍ രാജ്യത്തോടും നീതി വ്യവസ്ഥയോടും ഭരണഘടനയോടും അങ്ങേയറ്റത്തെ കൂറ് പുലര്‍ത്തിയ വ്യക്തിയാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്. ഇതില്‍ താന്‍ ദു:ഖിതനാണെന്നും ഈ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Related Articles

Latest Articles