Wednesday, May 22, 2024
spot_img

ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ കടുത്ത വിയോജിപ്പ്;രണ്ട് മന്ത്രിമാര്‍ രാജിവച്ചു

 

ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് സ്ഥാനമൊഴിഞ്ഞത്. ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ കടുത്ത വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാണ് മിനിട്ടുകളുടെ വ്യത്യാസത്തിലുള്ള രാജി പ്രഖ്യാപനങ്ങള്‍.

ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. വിവാദം ശക്തമായതോടെ ക്രിസ് പഞ്ചര്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു. ഇയാള്‍ക്കെതിരെ മുന്‍വര്‍ഷങ്ങളിലും ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ ക്രിസിനെ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഉയര്‍ത്തിയപ്പോള്‍ ആരോപണങ്ങളൊന്നും ജോണ്‍സണ്‍ അറിഞ്ഞിരുന്നില്ലെന്ന് മന്ത്രിമാര്‍ ആദ്യം പറഞ്ഞിരുന്നു. പക്ഷേ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ബോറിസ് ജോണ്‍സന്റെ ഭാഗത്ത് നിന്നുണ്ടായത്.

Related Articles

Latest Articles