Monday, April 29, 2024
spot_img

ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് നൽകണം ;ഓണത്തിന് ജീവനക്കാർ പട്ടിണി കിടക്കാൻ ഇടയാക്കരുത് ; കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം

കൊച്ചി : ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കാൻ ഇടയാക്കാരുതെന്നും കോടതി പറഞ്ഞു. ജൂലൈയിലെ പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നും ജൂലൈയിലെ ശമ്പളം ആദ്യ ഗഡു നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പരാമർശിച്ചു.

അതേസമയം 130 കോടി രൂപ സർക്കാർ നൽകിയാൽ രണ്ടുമാസത്തെ മൊത്തം ശമ്പളവും നൽകാനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകിയെന്നു കെഎസ്ആർടിസി അറിയിച്ചിരുന്നു. കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.‌

Related Articles

Latest Articles