Sunday, May 26, 2024
spot_img

ശത്രുക്കൾ ഇനി പേടിക്കണം ;റോയുടെ തലപ്പത്തേക്ക്‌ എത്തുന്നത് ചില്ലറക്കാരനല്ല, ബാലാകോട്ട് വ്യോമാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച സാമന്ത് ഗോയൽ റോയുടെ തലവനാകുന്നത് പ്രധാനമന്ത്രിയുടെ പ്രത്യേക പരിഗണനയിൽ

ദില്ലി: 2019 ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്ന സാമന്ത് ഗോയലിനെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി റോയുടെ തലവനായി സാമന്ത് ഗോയലിനെ നിയമിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായി അരവിന്ദ കുമാറിനെയും പ്രധാനമന്ത്രി നിയമിച്ചു.

1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സാമന്ത് ഗോയല്‍. അരവിന്ദ കുമാര്‍ 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. പഞ്ചാബ് കേഡറില്‍ നിന്നാണ് ഗോയല്‍ സേനയുടെ ഭാഗമായത്. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരവിന്ദ കുമാര്‍.

റോയില്‍ ഉദ്യോഗസ്ഥനായ സാമന്ത് ഗോയല്‍ 2016ലെ പാകിസ്ഥാനെതിരായ മിന്നലാക്രമണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1990കളില്‍ ഖലിസ്ഥാന്‍ വാദം തീവ്രമായിരുന്നപ്പോള്‍ പഞ്ചാബില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.

പാകിസ്ഥാനെക്കുറിച്ച് ഏറെ അവഗാഹമുള്ള വ്യക്തിയുമാണ്. ഇന്റലിജന്‍സ് ബ്യൂറോയില്‍ കശ്മീരിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഡയറക്ടറായിരുന്നു അരവിന്ദ കുമാര്‍.

Related Articles

Latest Articles