samastha-kerala
കോഴിക്കോട്: വിദ്യാർത്ഥിയെ പൊതുവേദിയില്‍ വിലക്കിയെന്ന വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും വേദിയിലേക്കു വരാനുള്ള കുട്ടിയുടെ മാനസിക പ്രയാസം മനസ്സിലാക്കിയാണ് എംടി അബ്ദുല്ല മുസലിയാര്‍ തടഞ്ഞതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമസ്ത വേദിയിൽ പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അവകാശപ്പെട്ടു. അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണ്. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനാകില്ല. പെൺകുട്ടി വരുന്നതിന് മുൻപ് അബ്ദുള്ള മുസ്ലിയാർ തടഞ്ഞില്ല. പെൺകുട്ടി തിരിച്ച് പോയതിന് ശേഷമാണ് കാര്യങ്ങൾ പറഞ്ഞത്.
പെൺകുട്ടിക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് മാറ്റി നിർത്തിയത്. പെൺകുട്ടിക്ക് ലജ്ജ ഉണ്ടാകുമോ എന്ന് കരുതിയാണ് മാറ്റിയതെന്നും. പെൺകുട്ടിയ്‌ക്കോ അവളുടെ ബന്ധുക്കൾക്കോ പരാതിയില്ലെന്നും, കുട്ടിക്ക് മനസിക പ്രയാസം ഉണ്ടായതു കൊണ്ടാണ് ഇടപെട്ടത്. മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ വിളിക്കരുതെന്നാണ് സമസ്തയുടെ തീരുമാനമെന്നും ന്യായീകരിക്കുകയായിരുന്നു. കുട്ടികളുടെ
രക്ഷിതാക്കളെയും അധ്യാപകരേയും വിളിച്ചാണ് സമ്മാനം നൽകാറ്. പെൺകുട്ടികൾ മറയ്‌ക്കപ്പുറം നിന്നാണ് പരിപാടിയിൽ പങ്കെടുക്കാറ്. പെൺകുട്ടിയെ പൊതുവേദിയിൽ നിന്ന് മാറ്റുന്നതിൽ ഗുണങ്ങളുണ്ട്. വേദിയിൽ സ്ത്രീകളും പുരുഷന്മാരും ഇടപഴകുന്ന രീതി സമസ്തയിലില്ല. സമസ്ത ഒരു മത സംഘടനയാണ് മതപരമായ കാര്യങ്ങൾ വിശ്വാസം എന്നിവ പാലിക്കും. നിയമത്തിന് എതിരായി ഒന്നും ചെയ്തിട്ടില്ല. സമസ്തയുടെ പ്രവർത്തനം കാലോചിതമാണ്, സമസ്ത മാറണമെന്ന് പറയാൻ പുറത്തുള്ളവർക്ക് അധികാരമില്ലെന്നും സമസ്ത കൂട്ടിച്ചേർക്കുകയായിരുന്നു.
സമസ്തയ്‌ക്ക് എതിരായി ഈ വിവാദത്തെ ചിലർ ഉപയോഗിച്ചു. എതിരായി സംസാരിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണ്. സമസ്ത ഒരു കാലത്തും തീവ്ര നിലപാടുകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ബാലാവകാശ കമ്മീഷൻ കേസ് ഒക്കെ സ്വാഭാവികമാണെന്നും നേതാക്കൾ പറഞ്ഞു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…