Wednesday, October 28, 2026

വിശുദ്ധമായ കണിക്കൊന്നയെ അപമാനിച്ചു: ഗൗരി സിജി മാത്യൂസിന്റെ വിഷു ഫോട്ടോകള്‍ വിവാദത്തില്‍; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

കൊച്ചി: ദൈവികമായ കണിക്കൊന്നയെ അപമാനിച്ച മോഡലും നടിയുമായ ഗൗരി സിജി മാത്യുസിനെതിരെ രൂക്ഷ വിമർശനം. കണിക്കൊന്ന പൂവ് കൊണ്ട് തൊപ്പിയും ശരീരഭാഗങ്ങൾ മറയ്ക്കുന്ന വസ്ത്രവും ധരിച്ചു ഫോട്ടോഷൂട്ട് നടത്തിയതിനാണ് മോഡൽ വിവാദത്തിലായത്.

തലനിറയെ ഉള്ള കൊന്ന പൂക്കൾക്ക് ചേരുന്ന തരത്തിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചുണ്ടിലും പുരികത്തിനും മഞ്ഞച്ചായം തേച്ചിട്ടുമുണ്ട്. എന്നാൽ ഇതിനു പുറമേ കണിക്കൊന്ന പൂക്കൾ കൊണ്ടുണ്ടാക്കിയ തൊപ്പിയും ബിക്കിനിയും അണിഞ്ഞിരിക്കുന്ന നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനു പിന്നാലെയാണ് ഗൗരി സിജിയ്‌ക്കെതിരെ വിമർശനം ഉയർന്നത്.

ചിത്രങ്ങൾ പകർത്തിയിരുന്നത് പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സുമേഷാണ്. പലപ്പോഴും ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കാറുള്ള ഗൗരി സജി നേരത്തെയും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.

Related Articles

Latest Articles