Sunday, May 19, 2024
spot_img

സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തിൽ പരിക്ക്; അപകടം തിരുവനന്തപുരം പരുത്തിപ്പാറയിൽ വച്ച്

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് അപകടം സംഭവിച്ചു. വാഹനാപകടത്തിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം പരുത്തിപ്പാറയിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്.

ഉടൻ തന്നെ അദ്ദേഹത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . ബിജെപി സംസ്ഥാന വക്താവ് ആണ് അദ്ദേഹം. ശക്തമായി ബിജെപിയുടെ നിലപാടുകൾ അദ്ദേഹം പറയാറുണ്ട്.

Related Articles

Latest Articles