Tuesday, May 7, 2024
spot_img

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് യുവതിയുടെ ആത്മഹത്യ ശ്രമം;മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്

കൊച്ചി : ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം കരമന സ്വദേശിനിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പോലീസ്.കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്.

ഒരാള്‍ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മെറ്റ അധികൃതര്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്.
ഐപി അഡ്രസും കൈമാറിയിരുന്നു. ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് കരമന സ്വദേശിയാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാ ശ്രമം തടഞ്ഞ് യുവതിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. കാസര്‍ഗോഡ് സ്വദേശിയായ പങ്കാളിയുമായുള്ള തര്‍ക്കമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

Related Articles

Latest Articles