സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ ഉയര്‍ന്ന ഹലാല്‍ വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഹലാല്‍ വിഷയത്തില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് .

