Saturday, September 26, 2026

നീണ്ട വർഷങ്ങൾക്ക് ശേഷം എല്ലാം വീണ്ടും തുടങ്ങുന്നു! സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വില്‍‌സണ്‍ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാന്നറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം “നല്ല നിലാവുള്ള രാത്രി” കാന്തല്ലൂരില്‍ ആരംഭിച്ചു. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്ബനി പ്രവര്‍ത്തിക്കുന്നത്.

നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ ആദ്യ ചിത്രം. ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചെമ്ബന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെറുപ്പക്കാരെയും നിലവാരമുള്ള പുതുമ ആഗ്രഹിക്കുന്ന സിനിമകള്‍ കാണാന്‍ ആഗഹിക്കുന്നവരെയും, മാസ്സ് ആക്ഷന്‍ സിനിമകള്‍ കാണാന്‍ ഇഷ്ടമുള്ള പ്രേക്ഷകരെയും പൂര്‍ണ്ണമായും തൃപ്തിപെടുത്തുന്ന സീറ്റ്‌ എഡ്ജ് ത്രില്ലര്‍ കഥാ രീതിയാണ് ചിത്രത്തില്‍ അവലംഭിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റര്‍ : ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡേവിഡ്സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്‍, സ്റ്റണ്ട് : രാജശേഖരന്‍ , ആര്‍ട്ട് : ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : അമല്‍, ചീഫ് അസ്സോസിയേറ്റ് : ദിനില്‍ ബാബു, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Related Articles

Latest Articles