Saturday, January 10, 2026

സനിൽ ഫിലിപ്പിന്റെ ഓർമ്മകൾക്ക് ഇന്ന് അഞ്ചാണ്ട് ; കോട്ടയം പ്രസ് ക്ലബ്ബിൽ അനുസ്മരണം

ഒരു പതിറ്റാണ്ട് കാലം കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന സനിൽ ഫിലിപ്പിന്‍റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ ഞായറാഴ്ച അനുസ്മ രണ സമ്മേളനം നടക്കും. പകൽ മൂന്നിന് നടക്കുന്ന ചടങ്ങ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

ടെലിവിഷൻ റേറ്റിങ് മത്സരം, വാർത്താ ചാനലുകളുടെ ഭാവി എന്ന വിഷയത്തിൽ ദൃശ്യമാധ്യമ പ്രവർത്തകൻ രാ ജീവ് ദേവരാജ് പ്രഭാഷണം നടത്തും. സനിൽ ഫിലിപ്പ് ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രസ് ക്ലബ്ബിനു മുന്നിലെ അങ്കോല വൃക്ഷ മുറ്റം സനിൽ ഇടമെന്നു നാമകരണം ചെയ്യും.

ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു സനില്‍ ഫിലിപ്പ്. ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles