Sunday, April 28, 2024
spot_img

സ​ഞ്ജു ലോകകപ്പ് ടീമിലേക്കോ? : ദുബൈയിൽ തന്നെ തുടരുക എന്ന് ബി സി സി ഐ

ദു​ബാ​യ്: മ​ല​യാ​ളി താ​ര​വും രാ​ജ​സ്ഥാ​ന്‍ റോ​യ​ൽ​സ് ക്യാ​പ്റ്റ​നുമായ സ​ഞ്ജു സാം​സ​ണി​നോ​ട് യു​എ​ഇ​യി​ൽ തു​ട​രാ​ൻ ബി​സി​സി​ഐ നി​ർ​ദേ​ശം ന​ൽ​കി. ഇ​നി​യൊ​രു അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ യു​എ​ഇ​യി​ൽ തു​ട​രാ​നാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഐ​പി​എ​ൽ ര​ണ്ടാം പാ​ദ​ത്തി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം സ​ഞ്ജു പു​റ​ത്തെ​ടു​ത്തി​രു​ന്നു. രാ​ജ​സ്ഥാ​ന്‍റെ പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യെ​ങ്കി​ലും സ​ഞ്ജു​വി​ന്‍റെ ഫോം ​ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 207 റ​ണ്‍​സാ​ണ് വി​ക്ക​റ്റ് കീ​പ്പ​റാ​യ സ​ഞ്ജു നേ​ടി​യ​ത്.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രാ​ഹു​ൽ ച​ഹാ​ർ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ര​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് ര​ണ്ടാം പാ​ദ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ടീ​മി​ലു​ള്ള താ​ര​ങ്ങ​ളു​ടെ ഫോ​മി​ല്ലാ​യ്മ ക​ണ​ക്കി​ലെ​ടു​ത്ത് സ​ഞ്ജു​വി​നെ ടീ​മി​ലേ​ക്ക് ബി​സി​സി​ഐ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ അ​ന്തി​മ ടീ​മി​നെ ഒ​ക്ടോ​ബ​ർ15​നാ​ണ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സ​ഞ്ജു​വി​ന് ടീ​മി​ലേ​ക്ക് വ​ഴി​തു​റ​ന്നേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​മാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

Related Articles

Latest Articles