Tuesday, September 22, 2026

തെറ്റുപറ്റിയെന്ന് തിരിച്ചറിവുണ്ടാകുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവും: വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി

‘ഒരുത്തീ‘ സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള വിനായകന്റെ പ്രതികരണത്തിന് പിന്നാലെ നടനെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടനെ ന്യായികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശാരദക്കുട്ടി.

തെറ്റുപറ്റിയെന്ന് തിരിച്ചറിവുണ്ടാകുമ്പോൾ ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

മീ ടു എന്താണെന്ന് അറിയില്ലെന്നും, ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്‍ത്രിയോട് ചോദിക്കുമെന്നും, താൻ പത്തോളം സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നടൻ വിനായകൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് വിമർശനയുമായി നിരവധിപേർ രംഗത്ത് എത്തിയത്.

എന്നാൽ ഇതിനെതിരെ പൊതുസമൂഹത്തിൽ നിന്നും രൂക്ഷമായ പ്രതികരണം ഉയർന്നതോടെ നടൻ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിനായകന്റെ മാപ്പപേക്ഷ.

Related Articles

Latest Articles