Wednesday, September 23, 2026

തനിനിറം വെളിവാക്കി ശശി തരൂർ: ടിപ്പു സുൽത്താനെ പ്രശംസിച്ച ഇമ്രാൻ ഖാന് ശശിതരൂരിന്റെ വക അഭിനന്ദനത്തിന്റെ പൂമൂടൽ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മൈസൂർ രാജാവ് ടിപ്പു സുല്‍ത്താനെയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മെയ് നാലിന് ടിപ്പുവിന്‍റെ മരണത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്‍ മൈസൂര്‍ രാജാവിന്‍റെ സംഭാവനകളെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു.ഇതാണ് തരൂരിന്റെ പ്രശംസക്ക് കാരണമായത്. അവിഭക്ത ഇന്ത്യയുടെ ചരിത്രം ഓര്‍മ്മിപ്പിച്ചതിന് ഇമ്രാനെ പുകഴ്ത്തിയ ശശി തരൂർ, ഒരു പാകിസ്താനി നേതാവ് വേണ്ടി വന്നു ടിപ്പുവിന് ഉചിതമായ ആദരാഞ്ജലി അർപ്പിക്കാൻ എന്ന് പരിതപിക്കുകയും ചെയ്തു.തരൂരിന്‍റെ ടിപ്പു-ഇമ്രാൻ പ്രശംസിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

മൈസൂർ രാജ്യത്ത് ഭരണപരിഷ്‌കാരങ്ങൾ പലതും നടപ്പാക്കിയ ടിപ്പു പക്ഷെ ചരിത്രത്തിൽ ഒരു വിവാദ പുരുഷനായാണ് കാണപ്പെടുന്നത്. ഉത്തരകേരളം ആക്രമിച്ചപ്പോൾ ടിപ്പു നടത്തിയ ക്ഷേത്രധ്വംസനങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും മലബാറിന്‍റെ ചരിത്രത്തിലെ കറുത്ത ഏടുകളാണ്. തങ്ങളുടെ രാജ്യങ്ങൾ ഹിന്ദുവിമുക്തമാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഹൈദരാബാദിലെ നിസ്സാമിന് കത്തെഴുതിയ മുസ്ലിം ഭരണാധികാരികൂടിയാണ് ടിപ്പു.

Related Articles

Latest Articles