Saturday, May 4, 2024
spot_img

കള്ളപ്പണക്കേസ് ;ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌നിനെ അറസ്റ്റ് ചെയ്ത് ഇഡി; നടപടി , ഹവാല ഇടപാട് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു ശേഷം

 

ദില്ലി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായി പ്രവർക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടത്തിയ കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്.

അതേസമയം ജെയ്നിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ വഴി 4.81 കോടി രൂപ വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. ആം ആദ്മി നേതാവിന്റെ 4.81 കോടി രൂപ ഇഡി കണ്ടുകെട്ടുകയുമുണ്ടായി. തുടർന്ന് ഇന്ന് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ആരോഗ്യമന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Related Articles

Latest Articles