Sunday, October 18, 2026

മോദിയുടെ ക്ഷണം സ്വീകരിച്ചു ; സൗദി കിരീടാവകാശി നവംബറിൽ ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി : സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യയിലെത്തും. നവംബറിൽ ഇന്തൊനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിൽ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം.

നവംബര്‍ 14ന് രാവിലെ ഡല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം നരേന്ദ്ര മോദിയും ഇന്തൊനീഷ്യയിലേക്ക് പോകും. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, ആർ.കെ.സിങ് എന്നിവരുമായി ചർച്ച നടത്തി. ഒരേസമയം ഓൺലൈൻ വഴി ചൈനീസ് ഉദ്യോഗസ്ഥരുമായും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ചർച്ച നടത്തിയിരുന്നു

Related Articles

Latest Articles