Sunday, September 27, 2026

സിസോദിയക്ക് തിരിച്ചടി ; സി ബി ഐ അറസ്റ്റ് ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി

ദില്ലി : മദ്യനയ അഴിമതി കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി ബി ഐ അറസ്റ്റ് ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2021-22 ലെ ദില്ലി മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടത്തിയെന്നാരോപിച്ച് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് “യഥാർത്ഥവും നിയമാനുസൃതവുമായ” ഉത്തരങ്ങൾ ലഭിക്കാൻ ഏജൻസിയെ അനുവദിക്കുന്നതിനായി അദ്ദേഹത്തെ അഞ്ച് ദിവസത്തെ സിബിഐ റിമാൻഡിലേക്ക് വിട്ടിരുന്നു

Related Articles

Latest Articles