Thursday, May 16, 2024
spot_img

കാസര്‍ഗോഡ് പള്ളത്തടുക്കയിൽ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; അഞ്ച് പേർക്ക് ദാരുണാന്ത്യം ! മരിച്ചവർ ഓട്ടോ യാത്രികരായ കുടുംബാംഗങ്ങൾ

ബദിയടുക്ക : കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ വൈകുന്നേരം അഞ്ചരമണിയോടെ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ റിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചുപേരും. ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്മൊ.ഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, ബീഫാത്തിമ മൊഗര്‍, നബീസ, ഉമ്മു ഹലീമ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ഒരു ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നെക്രാജയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന സ്‌കൂൾ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികളുണ്ടായിരുന്നില്ല അമിതവേഗതയിൽ തെറ്റായ വശത്ത് കൂടി ബസ് പെട്ടെന്നെത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Related Articles

Latest Articles