Friday, May 10, 2024
spot_img

ആർപിഎഫിന്റെ മിന്നൽ പരിശോധന; രാജ്യത്ത് അനധികൃതമായി കുടിയേറാനെത്തിയ 10 ബംഗ്ലാദേശ് പൗരന്മാർ ത്രിപുര അതിർത്തിയിൽ പിടിയിൽ

അഗർത്തല: രാജ്യത്ത് അനധികൃതമായി കുടിയേറാനെത്തിയ 10 ബംഗ്ലാദേശ് പൗരന്മാർ ത്രിപുര അതിർത്തിയിൽ പിടിയിൽ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കൊപ്പം ഇവരെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ച രണ്ട് ഏജന്റുമാരും അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിയിലായി.

നവംബർ 21ന് നടന്ന സമാനമായ പരിശോധനയിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായിരുന്നു. ഇവർക്കൊപ്പം ഒരു ഇന്ത്യൻ ഏജന്റും പിടിയിലായിരുന്നു. ഇവരെ പിന്നീട് പോലീസിന് കൈമാറിയിരുന്നു. ഇവർക്കെതിരെ നിയമ നടപടി ആരംഭിച്ചു.

നവംബർ 23ന് നടന്ന പരിശോധനയിൽ ഇന്ത്യൻ ഏജന്റിനൊപ്പം പിടിയിലായത് ഏഴ് അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരായിരുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ ഇനിയും തുടരുമെന്ന് ആർ പി എഫ് അറിയിച്ചു. ട്രെയിൻ യാത്രക്കാർക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം രാജ്യസുരക്ഷ കൂടി മുൻനിർത്തിയാണ് ഇത്തരം പരിശോധനകൾ ഊർജ്ജിതമാക്കുന്നതെന്നും ആർ പി എഫ് വ്യക്തമാക്കി.

Related Articles

Latest Articles