Wednesday, May 29, 2024
spot_img

സച്ചി എന്ന അതുല്യപ്രതിഭ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അശ്രുപുഷ്പങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞവർഷം ജൂൺ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് അദ്ദേഹം യാത്രയായത്. ഒരു വര്‍ഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിലാണ് ആരാധകരും സുഹൃത്തുക്കളും സോഷ്യൽ മീഡിയ വഴി കുറിപ്പുകൾ പങ്കിടുകയാണ് സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സിനിമാ ലോകത്തിനു മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനും ആ വിയോഗം നൽകിയത് കനത്ത ആഘാതമായിരുന്നു.

സിജിയാണ് സച്ചിയുടെ പ്രിയതമ. അടുത്തിടെ സച്ചി ഇല്ലാതെയുള്ള ആദ്യ വിവാഹവാര്‍ഷിക ദിനത്തിൽ സിജി ആലപിച്ച ഗാനം ഏറെ വൈറൽ ആയിരുന്നു. ‘നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ; നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ; എന്ന് തുടങ്ങുന്ന വരികൾ ആയിരുന്നു സിജി ആലപിച്ചത്. ‘ഞാൻ മരിക്കുകയല്ല. ഞാനാണ് പ്രണയത്തിൽ ജീവിച്ചത്. നിങ്ങളാണ് പ്രണയത്തിൽ മരിച്ചവർ’ എന്ന വരികൾ ആണ് സിജി പങ്കിട്ടത്.

2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി- സേതു കൂട്ടുകെട്ട് മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്. കോളേജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സച്ചി. മുപ്പതോളം അമ്വചര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത സച്ചി നൂറോളം വേദികളില്‍ നടനായിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആയിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദം ഉണ്ടായിരുന്നില്ല. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. സച്ചി അവസാനം സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. നടന്‍ പൃഥ്വിരാജുള്‍പ്പെടെയുളള നിരവധിപേര്‍ അദ്ദേഹത്തിനെ അനുസ്മരിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles