Monday, October 26, 2026

കോഴിക്കോട് എസ്ഡിപിഐക്കാരുടെ അഴിഞ്ഞാട്ടം!!! വടകരയിൽ ബിഎംഎസ് ആംബുലൻസ് ഡ്രൈവറെ സംഘം ചേർന്ന് തല്ലിച്ചതച്ചു

കോഴിക്കോട്:കോഴിക്കോട് എസ്ഡിപിഐക്കാരുടെ അഴിഞ്ഞാട്ടം (SDPI Attacked BMS Worker In Vadakara). വടകരയിൽ ആംബുലൻസ് ഡ്രൈവറെ എസ്ഡിപിഐക്കാർ സംഘം ചേർന്ന് തല്ലിച്ചതച്ചു. മുപ്പതോളം വരുന്ന എസ്ഡിപിഐ പ്രവർത്തകരാണ് മർദിച്ചത്. ആംബുലൻസ് ഡ്രൈവർ ലിജീഷിനാണ് മർദനമേറ്റത്. ലിജീഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തതായാണ് വിവരം.

അതേസമയം സംസ്ഥാനത്ത് എസ്ഡിപിഐക്കാരുടെ അക്രമം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയിൽ ബിജെപി നേതാവിനെ അതിക്രൂരമായാണ് എസ്ഡിപിഐ കാപാലികർ വെട്ടിക്കൊലപ്പെടുത്തിയത്. ഇവർക്കെതിരെ കർശന നടപടികൾ എടുക്കുന്നതിന് സർക്കാരോ പോലീസോ ഒന്നുംതന്നെ ചെയ്യുന്നില്ല എന്ന ആക്ഷപം ശക്തമായി ഉയരുന്നുണ്ട്.

Related Articles

Latest Articles