Saturday, May 4, 2024
spot_img

കേന്ദ്രം അട്ടപ്പാടിയ്ക്കായി തന്ന പണം എവിടെ? ; തുറന്നടിച്ച് ഡി. പുരന്ദേശ്വരി

കോട്ടയം: അട്ടപ്പാടി ശിശു മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി. കേന്ദ്രം അട്ടപ്പാടിയ്ക്കായി നല്‍കിയ പണം എവിടെപ്പോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് പുരന്ദേശ്വരി ആവശ്യപ്പെട്ടു. ബിജെപി സമ്പൂർണ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലയാളികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേര് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) ഇല്ലാത്തതെന്നും ഡി. പുരന്ദേശ്വരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഹലാൽ ഉദ്ദേശം നല്ലതല്ല. അത് ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും അവർ‍ ആരോപിച്ചു. കേരളത്തിൽ ഹലാൽ സംസ്കാരവും ബോർഡും ഉയരുന്നത് പോപ്പുലർ ഫ്രണ്ട് അജൻഡയുടെ ഭാഗമാണെന്നു മുഖ്യ പ്രഭാഷണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles