Friday, December 26, 2025

SDPI നേതാവിനെ കൊന്നത് സിപിഐഎം; പ്രതികാരം ബിജെപി യോട്

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങൾ നടന്ന ആലപ്പുഴയിൽ SDPI സിപിഐഎം സംഘർഷം നിലനിന്നിരുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷ്. “ഒരു മാസമായി ആലപ്പുഴയിൽ CPM-SDPI സംഘർഷം;പോലീസ് സ്റ്റേഷനിൽ ഇവർ തമ്മിലുള്ള സമാധാന ചർച്ച പരാജയപ്പെട്ടു. CPM നേതാക്കൾ പങ്കെടുത്തില്ല.SDPI നേതാവ് കൊല്ലപ്പെട്ടു..!എന്നാൽ പ്രതികാരം; നിരപരാധിയായ BJP നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ ജീവനെടുത്തോ..? എന്താണ് പ്രകോപനം?ദുരൂഹതയുണ്ട്…NIA അന്വേഷണം എന്ന BJP ആവശ്യത്തിന് പ്രസക്തി ഏറുന്നു”. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മണ്ണഞ്ചേരിയിൽ നില നിന്നിരുന്ന SDPI -CPIM സംഘർഷത്തിന്റെ തെളിവുകളായി SDPI ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റുകളും സുരേഷ് പങ്കുവച്ചിട്ടുണ്ട്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതക കാരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചു വരികയാണ് നേതാക്കൾ. ഇന്ന് രാവിലെ ഒരു സംഘം അക്രമികൾ രഞ്ജിത്ത് ശ്രീനിവാസിന്റെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ആംബുലൻസ് കണ്ടെടുത്തിട്ടുണ്ട്. SDPI യുടെ സ്റ്റിക്കർ പതിച്ച ആംബുലൻസിലാണ് പ്രതികൾ സഞ്ചരിച്ചത് .

Related Articles

Latest Articles